സഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകളും സൗകര്യങ്ങളും; മൈസൂരു മൃഗശാലയിൽ കൂടുതൽ നവീകരണം

ബെംഗളൂരു : മൈസൂരു മൃഗശാലയിൽ സഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകളും സൗകര്യങ്ങളും ഒരുക്കിയുള്ള നവീകരണം ഉടൻതുടങ്ങും.

കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം 17 കോടി രൂപയാണ് ഇതിനനുവദിച്ചത്.

പദ്ധതിയുടെ ടെൻഡർ ഏറ്റെടുത്ത മൈസൂരുവിലെ ബിരാദാർ കൺസ്ട്രക്‌ഷൻസ് പ്രവൃത്തികൾ ഉടൻ ആരംഭിക്കും.

മൈസൂരു മൃഗശാലയ്ക്കും അടുത്തുള്ള കരഞ്ചി തടാകത്തിനും ചുറ്റുമുള്ള പ്രദേശങ്ങളിലാണ് സൗന്ദര്യവത്കരണ, നവീകരണ പ്രവൃത്തികൾ നടക്കുക.

മൃഗശാലയിൽ കൂടുതൽ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ഫുഡ് കോർട്ട്, വിശ്രമകേന്ദ്രങ്ങൾ, നടപ്പാത നവീകരണം എന്നിവയാണ് ഒരുക്കുക.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

വിദേശത്തുനിന്ന് കൂടുതൽ വ്യത്യസ്തയിനം മൃഗങ്ങളെയും മൈസൂരുവിലെത്തിക്കും.

ഇതിനായി കൂടുതൽ സഞ്ചാരികൾക്ക് സൗകര്യ പ്രദമായി വ്യൂ പോയിന്റുകൾ സ്ഥാപിക്കും.

1.90 കോടി രൂപ വിനിയോഗിച്ച് കരഞ്ചി തടാകത്തിൽ കുതിരസവാരി സൗകര്യം ഒരുക്കും.

തൂക്കുപ്പാലം, വ്യൂ ടവർ പോയിന്റ്, സിപ്പ് ലൈൻ എന്നിവയും തടാകപരിസത്ത് സജ്ജമാക്കും. മൃഗശാലയിലും തടാകത്തിലുമെത്തുന്നവർക്ക് സന്ദർശകാനുഭവം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രത്യേകമായി അലങ്കരിച്ച കുതിരകളാണ് സവാരിക്കായി തയ്യാറാക്കുക. ഇതിനായി രണ്ട് കുതിരലായങ്ങളും സ്ഥാപിക്കും.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ദസറ, ടൂറിസം സീസൺ കാലത്ത് മൃഗശാലയിലും കരഞ്ചി തടാകത്തിലും കൂടുതൽ സഞ്ചാരികളെത്താറുണ്ട്.

ഈ സാഹചര്യത്തിൽ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ടൂറിസം വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ഇതേത്തുടർന്നാണ് സ്വദേശി ദർശൻ പദ്ധതിപ്രകാരം കേന്ദ്രം 17 കോടി രൂപ അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts