പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം.

കഴിഞ്ഞ ദിവസം നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് മുളിയാത്തോട് സ്വദേശി ഷെറിലിനെ രക്തസാക്ഷിയാക്കി അനുശോചനം രേഖപ്പെടുത്തിയത്.

2024 ഏപ്രില്‍ അഞ്ചിനായാരുന്നു പാനൂര്‍ മുളിയത്തോടുവെച്ച് നിര്‍മ്മാണത്തിലുളള ബോംബ് പൊട്ടി ഷെറില്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഷെറിലിനെ രക്തസാക്ഷിയായി ഡിവൈഎഫ്‌ഐ അംഗീകരിക്കുന്നത്.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

ഷെറില്‍ അടക്കം 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായിരുന്നു കേസിലെ പ്രതികള്‍. സംഭവത്തെ അന്നുതന്നെ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും തള്ളിയിരുന്നു.

എന്നാല്‍ അതിനുശേഷം കേസിലെ പ്രതിയായ അമല്‍ ബാബുവിനെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. മീത്തലെ കുന്നോത്ത് ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us