പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു

പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്ക്.

പെൺകുട്ടി ഫോൺ ചെയ്തു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്തായ യുവാവ് സ്ഥലത്തെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മിൽ സ്റ്റാൻഡിനു പുറത്തു വച്ച് വാക്കേറ്റമുണ്ടായി.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

അതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോ​ഗിച്ചു പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിക്കാൻ ഒരുങ്ങി. എന്നാൽ ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടികൊണ്ട്, അശ്ലീലം പറഞ്ഞ യുവാവിന്റെ ഇടതു നെറ്റിയ്ക്കു മുറിവേറ്റു. തിരുവല്ല സ്റ്റേഷനിൽ നിന്നു പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts