വരുന്നു ഭൂഗര്‍ഭ ഇടനാഴി; ഹെബ്ബാള്‍ മുതല്‍ വിമാനത്താവളം വരെ സിഗ്നല്‍ രഹിതം

ബെംഗളൂരു: വിമാനത്താവളത്തിലേക്കുളള വാഹനങ്ങള്‍ക്ക് കുരുക്കില്ലാതെ സഞ്ചരിക്കാന്‍ ബെളളാരി ദേശീയപാതയിലെ സാദഹളളി ടോള്‍ പ്ലാസ സിഗ്നലിന് സമീപം ഭൂഗര്‍ഭ പാത നിര്‍മിക്കുന്നു.

700 മീറ്റര്‍ വരുന്ന 6 വരി ഭൂഗര്‍ഭ പാതയുടെ നിര്‍മാണം അടുത്ത മാസം ആരംഭിക്കുമെന്ന് ദേശീയ പാത അതോറിറ്റി ്‌റിയിച്ചു. 35 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന പാത ഒന്നരവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കനാണ് ലക്ഷ്യമിടുന്നത്.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

ഇതോടെ ഹെബ്ബാള്‍ മുത്ല്‍ വിമാനത്താവളം വരെയുളള പാത സിഗ്നല്‍ രഹിത ഇടനാഴിയാകും. നിലവില്‍ യെലഹങ്ക ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സേദഹളളി ടോള്‍ പ്ലാസയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് വിമാനത്താവള റോഡിലേക്ക് പ്രവേശിക്കുന്നത്.

ദേശീയപാതയിലൂടെ ആന്ധ്ര ഭാഗത്തേക്കുളള വാഹനങ്ങളും ഇടതടവില്ലാതെ വരുന്നതോടെ ടോള്‍ പ്ലാസയില്‍ ഗതാഗത കുരുക്ക് രീക്ഷമാണ്.

ഭൂഗര്‍ഭ ഇടനാഴി വരുന്നതോടെ വിമാനത്താവളത്തിലേക്കുളള വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ വേഗത്തില്‍ എത്താന്‍ കഴിയും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts