മണ്ണിടിയലും ഉരുള്‍ പൊട്ടലും മലബാര്‍ ഭാഗത്തേക്കുള്ള പെരുന്നാള്‍ യാത്രയെ ബാധിച്ചു.

ബെംഗളൂരു: ഉരുള്‍ പൊട്ടലും  പ്രധാന റോ‍ഡുകളിൽ മണ്ണിടിഞ്ഞതിനെ തുടർന്നു കർണാടകയിൽനിന്നു മലബാർ ഭാഗത്തേക്കു തുടർച്ചയായ രണ്ടാം ദിവസവും വാഹനഗതാഗതം താറുമാറായി. ഗതാഗത തടസ്സത്തെ തുടർന്നു ചെറിയ പെരുന്നാളിനു നാട്ടിലെത്താൻ ബുദ്ധിമുട്ടുകയാണ് ബെംഗളൂരു മലയാളികൾ.

മാനന്തവാടി വഴി കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു പരമാവധി സർവീസ് നടത്താനുള്ള ശ്രമത്തിലാണ് കേരള ആർടിസി.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

നാട്ടിൽനിന്നു ബസുകൾ എത്താത്തതിനാൽ ഇന്നലെ ബെംഗളൂരുവിൽനിന്നുള്ള മൂന്നു സർവീസുകൾ റദ്ദാക്കി.

മറ്റു സർവീസുകളെല്ലാം ബെംഗളൂരുവിൽനിന്നു പുറപ്പെട്ടിട്ടുണ്ട്. നാട്ടിൽലേക്ക് ഇന്നും പരമാവധി ബസുകൾ അയയ്ക്കുമെന്നു കേരള ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ ബാബു അറിയിച്ചു.സ്വകാര്യ ബസുകളും മലബാർ ഭാഗത്തേക്കു സർവീസുകൾ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts