മദ്യലഹരിയിൽ ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് കാർ ഓടിച്ച് കയറ്റി, കുടുങ്ങിയത് മേല്‍പ്പാലത്തിനിടയില്‍; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂർ ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാൾ കാർ ഓടിച്ച് കയറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ഏറെ പരിശ്രമിച്ചിട്ടുംമേല്‍പ്പാലത്തിനിടയില്‍ കുടുങ്ങി പോയ വണ്ടി തിരിച്ചെടുക്കാൻ പറ്റാതെ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ചാല കവലക്ക് സമീപമാണ് അപകടമുണ്ടായത്. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയും മേല്‍പ്പാലത്തിനിടയില്‍ കുടുങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് കാര്‍ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts