ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു; കേന്ദ്രസർക്കാരിനുനേരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് കേന്ദ്രസർക്കാരിനുനേരേ ആഞ്ഞടിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

കന്നഡഭാഷയെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും ആരോപിച്ചു. കന്നഡഭാഷയുടെ അഭിവൃദ്ധിക്കുള്ള ഫണ്ട് നിഷേധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് അനീതികാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപംകൊണ്ടതിന്റെ ആഘോഷമായ കന്നഡ രാജ്യോത്സവത്തിൽ പങ്കെടുക്കുമ്പോഴാണ് സിദ്ധരാമയ്യ കടുത്തവിമർശനമുന്നയിച്ചത്.

കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ചിറ്റമ്മ മനോഭാവമാണ് കാണിക്കുന്നതെന്നും പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാൻ തുടർച്ചയായുള്ള ശ്രമംനടത്തുകയാണ് കേന്ദ്രസർക്കാർ.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

ഹിന്ദിക്കും സംസ്കൃതത്തിനുമാണ് ഗ്രാന്റുകൾ നൽകുന്നത്. രാജ്യത്തെ മറ്റുഭാഷകളെല്ലാം അവഗണിക്കപ്പെടുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

വികസിതരാജ്യങ്ങളിലെ കുട്ടികൾ മാതൃഭാഷയിലാണ് ചിന്തിക്കുന്നതും പഠിക്കുന്നതും സ്വപ്നംകാണുന്നതും. പക്ഷേ, ഇവിടെ സ്ഥിതി വ്യത്യസ്തമാണ്.

ഇംഗ്ലീഷും ഹിന്ദിയും നമ്മുടെ കുട്ടികളുടെ പ്രതിഭയെ നശിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. നിർമിതബുദ്ധിയുടെ കാലത്തെ വെല്ലുവിളികൾ അതിജീവിക്കാനുള്ള ശക്തി കന്നഡയ്ക്ക് നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
[masterslider id="10"]

Related posts