നവംബർ 2ന് വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ്-03 വിക്ഷേപിക്കും

ചെന്നൈ : ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 നവംബർ രണ്ടിന് വിക്ഷേപിക്കും. 4,400 കിലോഗ്രാം ഭാരമുള്ള ഇത് ഇന്ത്യയിൽനിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാർത്താവിനിമയ ഉപഗ്രഹമാണ്.

ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് 3യാണ് (എൽവിഎം3) സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുക. ഉപഗ്രഹത്തെ റോക്കറ്റിൽ ഇണക്കിച്ചേർത്ത് വിക്ഷേപണത്തറയിൽ എത്തിക്കുന്ന പ്രവൃത്തി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ ഞായറാഴ്ച പൂർത്തിയായി.

  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!

ഭാരമേറിയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനു വികസിപ്പിച്ച ജിഎസ്എൽവി റോക്കറ്റിന്റെ പരിഷ്‌കൃത രൂപമാണ് എൽവിഎം 3. എൽവിഎം 3യുടെ അഞ്ചാമത്തെ വിക്ഷേപണമായതുകൊണ്ട് എൽവിഎം3-എം5 എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us