ബന്ദിപ്പുരിൽ വാഹനങ്ങൾക്കു മുൻപിൽ നിലയുറപ്പി‌ച്ച് പരിഭ്രാന്തി പരത്തി കൊമ്പനാന

ബെംഗളൂരു : ഗുണ്ടൽപേട്ടിൽ ബന്ദിപ്പുർ -ഊട്ടി റൂട്ടിൽ വാഹനങ്ങൾക്കു മുൻപിൽ നിലയുറപ്പി‌ച്ച് പരിഭ്രാന്തി പരത്തി കൊമ്പനാന.

ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

തരകാരി രാജയെന്ന ആനയാണ് വാഹന യാത്രക്കാരിൽ പരിഭ്രാന്തി പരത്തിയത്. റോഡിലൂടെ പോയികൊണ്ടിരിക്കുന്ന പച്ചക്കറി ട്രക്കിന് മുൻപിലാണ് ആനയെത്തിയത്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

തുടർന്ന് ലോറിയിൽനിന്ന് ഒരു ചാക്ക് അരി ആന തുമ്പിക്കൈകൊണ്ട് റോഡിൽ വലിച്ചിട്ടു.

പത്തു മിനിറ്റിനടുത്ത് ആന റോഡിൽ തന്നെ നിലയുറപ്പിച്ചത് ഗതാഗത തടസ്സത്തിനും യാത്രക്കാരിൽ പരിഭ്രാന്തി പരത്താനും കാരണമായി.

പിന്നീട് ആന അരിച്ചാക്കുമായി കാട്ടിലേക്ക് നീങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts