വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ; രാജസ്ഥാനിൽ ഇടുക്കി സ്വദേശിയായ പാസ്റ്റര്‍ക്കെതിരെ കേസ്

ഡൽഹി: രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം 15നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോര്‍ജ്. ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

ബുള്‍ഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാൻ സേനക്കാർ ഇരച്ചെത്തി. പള്ളി അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts