ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് സ്വദേശിയായ ദേബാശിഷ് പാത്ര എന്ന യുവാവാണ് അറസ്റ്റിലായത്.

യുവാവിന്റെ ഭാര്യ ഇരുപത്തി മൂന്നുകാരിയായ സോനാലി ദലാല്‍, സോനാലിയുടെ മാതാവ് സുമതി ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂലായ് 19-നായിരുന്നു സംഭവം.യുവാവ് കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിനു പുറകിലെ പറമ്പില്‍ കുഴിച്ചിട്ടു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

തുടര്‍ന്ന് യുവാവ് പിടിക്കപ്പെടാതിരിക്കാനായി കുഴിക്ക് മുകളിലായി വാഴനടുകയും ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതിയും നല്‍കി.

എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തിലെ മാറ്റവും വീട്ടുവളപ്പിലെ മണ്ണ് ഇളകിയതും ഇവിടെ പുതുതായി വാഴനട്ടതും നാട്ടുകാരില്‍ സംശയം ഉണ്ടാക്കി.

തുടര്‍ന്ന് പൊലീസെത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. തുടര്‍ന്ന്പറമ്പില്‍ നിന്ന് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts