നമ്മ സമരം പൊളിക്കാന്‍ പതിനെട്ടടവും പയറ്റി ബിഎംആര്‍സിഎല്‍;സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇതു കുടുംബാംഗങ്ങളെയും ബാധിച്ചേക്കാമെന്നും ബിഎംആര്‍ സിഎല്ലിന്റെ കത്ത് സമരം നടത്തുന്നവരുടെ ബന്ധുക്കള്‍ക്ക് ലഭിച്ചു.

ബെംഗളൂരു: സമരക്കാരെ ജോലിക്കു കയറാൻ പ്രേരിപ്പിക്കുന്നതിനായി മാനേജ്മെന്റ് ഇവരുടെ കുടുംബാംഗങ്ങളെയും സമീപിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇതു കുടുംബാംഗങ്ങളെയും ബാധിച്ചേക്കാമെന്നും കത്തിൽ പറയുന്നു. സമരത്തിൽ പങ്കെടുക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്യുമെന്നും മുന്നറിപ്പുണ്ട്. ആയിരത്തോളം സ്ഥിരം ജീവനക്കാരാണ് സമരാഹ്വാനവുമായി രംഗത്തുള്ളത്.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

കരാർ ജോലിക്കാരെയും പ്രത്യേക പരിശീലനം നൽകിയവരെയും ഉപയോഗിച്ചാലും 42.3 കിലോമീറ്റർ പാതയിലെ മുഴുവൻ സർവീസുകളും കാര്യക്ഷമമായി നടത്താനാകില്ല. അതിനാലാണ് സ്ഥിരം ജീവനക്കാരിൽ ചിലരെയെങ്കിലും സമരത്തിൽനിന്നു പിന്തിരിപ്പിക്കാൻ കത്തുമായി അധികൃതർ ഇവരുടെ വീടുകൾ കയറിയിറങ്ങുന്നത്. എന്നാൽ ഇത്തരം സമ്മർദങ്ങൾക്കൊന്നും വഴങ്ങില്ലെന്നു യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts