കെജിഎഫ് സിനിമകണ്ട്‌ പണക്കാരനാകാൻ നാടുവിട്ട അമ്മ മരിച്ച 17 കാരൻ ഒന്നരവർഷത്തിനുശേഷം തിരിച്ചെത്തി

ബെംഗളൂരു : അമ്മ മരിച്ച കലബുറഗി സ്വദേശിയായ കൗമാരക്കാരൻ കെജിഎഫ് സിനിമയിൽ നിന്നുള്ള പ്രചോദനത്താൽ പണക്കാരനാകാൻ നാടുവിട്ട 17-കാരൻ ഒന്നര വർഷത്തിനുശേഷം വീട്ടിൽതിരിച്ചെത്തി.

സ്കൂൾ വിദ്യാഭ്യാസ പോലും പൂർത്തിയാക്കാത്ത കുട്ടി ഒരു ദിവസം രാത്രിയിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടുകാർ ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ല.

2023 ഡിസംബറിൽ മുംബൈയിലേക്ക് വണ്ടികയറിയത്. കെജിഎഫിലെ നായകനെപ്പോലെ ധനികനാകുകയായിരുന്നു ലക്ഷ്യം. എന്നാൽ ജീവിതത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

മുംബൈയിൽ എത്തിയ കുട്ടി അവിടെയുണ്ടായിരുന്ന കർണാടക സ്വദേശിയുടെ സഹായത്താൽ ഹോട്ടലിൽ ജോലിയ്ക്ക് കയറി.

അവിടെ ജോലിചെയ്യുന്നതിനിടെയിലാണ് അതിനിടെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചത്. ഇതിനായുള്ള ആധാർ വെരിഫിക്കേഷന് ശ്രമിച്ചപ്പോൾ ഒടിപി അച്ഛന്റെ ഫോണിൽ എത്തി.

ഒടിപി അറിയാൻ അച്ഛനെ ഫോണിൽ വിളിച്ചപ്പോൾ അച്ഛൻ മകനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയും വീട്ടിലേക്ക് തിരിച്ചുവരാൻ നിർബന്ധിക്കുകയുമായിരുന്നു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

തുടർന്ന് കഴിഞ്ഞദിവസം മകൻ തിരിച്ചെത്തിയെന്ന് അച്ഛൻ അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts