വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ്‌ റദ്ദാക്കേണ്ട;യശ്വന്ത്പുര–എറണാകുളം ട്രെയിനില്‍ അധിക കോച്ച് ഏര്‍പ്പെടുത്തി;

ബെംഗളൂരു : വേനലവധിയുടെ ആവശ്യവും തിരക്കും പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പുര–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ ഒന്നു വീതം തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കംപാർട്മെന്റുകളും സ്പെഷൽ ട്രെയിനിൽ ഉണ്ടാകും.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06547) പിറ്റേന്നു പകൽ 12ന് എറണാകുളത്തെത്തും.

കെആർ പുരം (രാത്രി 11.21),

ബെംഗാർപേട്ട് (12.13),

തിരുപ്പത്തുർ (1.55),

സേലം (3.27),

ഈറോഡ് (4.40),

തിരുപ്പുർ (5.23),

കോയമ്പത്തൂർ (6.45),

പാലക്കാട് (8.25),

ഒറ്റപ്പാലം (9.18),

തൃശൂർ (10.02),

ആലുവ (11.02),

എറണാകുളം ടൗൺ (11.40) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

തിരിച്ച് ട്രെയിൻ (06548) ബുധൻ ഉച്ചയ്ക്കു 2.45നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.30നു യശ്വന്ത്പുരയിലെത്തും. മടക്കയാത്രയിൽ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ ട്രെയിൻ നിർത്തില്ല.  സ്ലീപ്പർ 450 രൂപ, തേഡ് എസി 1225 രൂപ, സെക്കൻഡ് എസി 1765 രൂപയാണ് അടിസ്ഥാന നിരക്ക്. ടിക്കറ്റുകൾ തീരുന്നതനുസരിച്ച് നിരക്ക് ഉയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
[masterslider id="10"]

Related posts