മൈസൂരു-ബെംഗളൂരു പാതയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; കുടുംബത്തിലെ ഒരു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികുടുംബത്തിലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കാരുചിറ വീട്ടിൽ അതുലിന്റെയും അലീനയുടെയും മകൻ കാർലോ ജോ കുര്യനാണ്‌ (ഒരു വയസ്സ്) മരിച്ചത്.

കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. അലീന (33), ഇവരുടെ മൂത്തമകൻ സ്റ്റീവ്(മൂന്ന്), അലീനയുടെ അമ്മ റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), ഡ്രൈവർ ആന്റണി (27) എന്നിവർക്കാണ് പരിക്കേറ്റത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് അതുലും അലീനയും. ഇലക്‌ട്രോണിക് സിറ്റിക്കടുത്ത് അനന്ത്‌നഗറിലാണ് താമസം. അപകടമുണ്ടാകുമ്പോൾ അതുൽ ബെംഗളൂരുവിലായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ചന്നപട്ടണയ്ക്ക് സമീപമായിരുന്നു അപകടം. ഇരിട്ടി എടൂരിനടുത്തുള്ള അലീനയുടെ വീട്ടിൽനിന്ന്‌ കാറിൽ ബെംഗളൂരുവിലേക്ക് വരുകയായിരുന്നു കുടുംബം.

നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് ചരിഞ്ഞുനിന്നു. ഈസമയം മൈസൂരു ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് കാറിനെ ഇടിച്ചുതെറിപ്പിച്ചു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. പരിക്കേറ്റവരെ ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts