തുംകൂരു : തിങ്കളാഴ്ച പുലര്‍ച്ചെ ബംഗലൂരു -തുംകൂരു റോഡിലായിരുന്നു നാടിനെ നടുക്കിയ വന്‍ അപകടം നടന്നത് ….ശിവമോഗയിലെ ചൌദേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങിയ നാല്പത് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത് …ശനിയാഴ്ച സന്ദര്‍ശം കഴിഞ്ഞു ഞായറാഴ്ചയോടെ തിരിച്ച തീര്‍ഥാടകര്‍ രാത്രി 12.30 ഓടെ ദാവന്കരയില് എത്തിയപ്പോളായിരുന്നു അപകടം സംഭവിക്കുന്നത് … അഞ്ചു സ്ത്രീകളടക്കം എഴുപെരാണ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് …അര്ദ്ധരാത്രിയിലായിരുന്നതിനാല് ഡ്രൈവര്‍ മയക്കിലായി പോയിരിക്കാമെന്നു പോലീസ് കരുതുന്നു …അശോക് കുമാര്‍ (50), സവിത (20) അനുഷ (7), രത്നമ്മ (38), സുമലത (25) , ശങ്കര്‍ (35), ഗിരിജമ്മ എന്നിവരാണ് മരിച്ചത് ..പരിക്കേറ്റ ഇരുപതോളം പേരെ ജില്ലയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു …ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു ..ഹൈവേയുടെ സമീപത്തായിരുന്നു ചരക്ക് ലോറി പാര്‍ക്ക് ചെയ്തിരുന്നത് …ശേഷം ബസ് ഡ്രൈവര്‍ മഞ്ജുനാഥ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
ബെംഗളൂരു: ഐ.ടി നഗരത്തിലെ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ റോഡുകളിൽ വാഹനങ്ങൾ... -
ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
ബെംഗളൂരു: രാമമൂർത്തി നഗറിലെ ഇലക്ട്രിക് ഇരുചക്രവാഹന പാർക്കിംഗ് യാർഡിലുണ്ടായ കൂറ്റൻ തീപിടിത്തത്തിൽ... -
ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ....
