ബസ്സ് സർവ്വീസ് നിലച്ചു; ബെംഗളൂരുവിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു

മുംബൈ : ബെലഗാവിയിലെ സംഘർഷത്തെത്തുടർന്ന് കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിൽ ബസ് സർവീസുകൾ നിർത്തിയതോടെ മുംബൈ-ബെംഗളൂരു വിമാന നിരക്ക് കുത്തനെ ഉയർന്നു.

മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ നിരക്ക് ഞായറാഴ്ച 17,500 രൂപയായി. ആകാശ് എയർനിരക്ക് 12,000 രൂപയായിരുന്നു. ഞായറാഴ്ച രാത്രി 9.30-നുള്ള എയർഇന്ത്യ സർവീസിന്റെ നിരക്ക് 30,000 രൂപയായിരുന്നു.

ബെംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള വിമാനനിരക്ക് 10,000 രൂപ മുതൽ 23,000 രൂപ വരെ ഉയർന്നു. സാധാരണ 4000 മുതൽ 4500 രൂപ വരെയായിരുന്നു നിരക്ക്.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

ശനിയാഴ്ചയാണ് കർണാടകയും മഹാരാഷ്ട്രയും ബസ് സർവീസുകൾ നിർത്തിയത്. മറാഠിഭാഷ സംസാരിക്കാത്തതിന് ബെലഗാവിയിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് ബസ് കണ്ടക്ടറെ മർദിച്ചത്തോടെ സംഘർഷം ഉടലെടുത്തതാണ് കാരണം.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇരുസംസ്ഥാനങ്ങളും അന്തസ്സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെക്കുകയായിരുന്നു. കർണാടകയിലേക്ക് എം.എസ്.ആർ.ടി.സി. പ്രതിദിനം 250 സർവീസുകൾ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts