പറന്നുയര്‍ന്നതോടെ നിയന്ത്രണം നഷ്ടമായി; വിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു

നയ്‌റോബി: ദക്ഷിണ സുഡാനിലെ വിമാനം തകര്‍ന്ന് ഇന്ത്യക്കാരനടക്കം 20 പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സുഡാനിലെ എണ്ണ സമ്പന്നമായ യൂണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്.

സുഡാന്റെ തലസ്ഥാനമായ ജുബയിലെ എണ്ണപ്പാടത്തുനിന്ന് പറന്നുയുര്‍ന്ന ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നുവീണത്.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

തലസ്ഥാനമായ ജൂബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്.

ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിങ് കമ്പനി (ജിപിഒസി) ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 സുഡാനികള്‍, രണ്ട് ചൈനീസ് പൗരന്മാര്‍, 1 ഇന്ത്യക്കാരനും ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts