പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ വീട്ടിൽ എത്തി യുവാവ് ജീവനൊടുക്കി 

തൃശൂർ: കുട്ടനല്ലൂരില്‍ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍(23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

ശേഷം സിറ്റ്‌ഔട്ടില്‍വച്ച്‌ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു.

ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts