ക്ലാസിൽ നിന്നും ഫോൺ പിടികൂടി; പുറത്തിറങ്ങിയാൽ തീർത്തു കളയുമെന്ന് വിദ്യാർത്ഥിയുടെ ഭീഷണി 

പാലക്കാട്‌: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രിൻസിപ്പലിന് നേരെ കൊലവിളിയുമായി ‌വിദ്യാര്‍ത്ഥി.

പാലക്കാട് ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്.

സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച്‌ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു.

തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്.

അവിടെ വെച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്.

സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

സാറിനെ പുറത്ത് കിട്ടിയാല്‍ തീർക്കും എന്നും കൊന്നിടുമെന്നും വിദ്യാർത്ഥി ഭീഷണി മുഴക്കുന്നത് വീഡ‍ിയോയില്‍ വ്യക്തമാണ്.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാൻ ഒരുങ്ങുകയാണ് സ്കൂള്‍ അധ്യാപകർ.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

‌സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ
[masterslider id="10"]

Related posts

Click Here to Follow Us