ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാൻ ലക്ഷ്യം: മഹാകുംഭമേളയ്ക്ക് ഒരു കോടി കപ്പ് ചായ വിൽക്കാൻ ലക്ഷ്യമിട്ട് ‘നന്ദിനി’യും ‘ചായ് പോയിന്റും’

milk

ബെംഗളൂരു : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് കർണാടകത്തിന്റെ ‘നന്ദിനി’യും.

കുംഭമേളവേദിയിൽ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളിൽ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക.

കർണാടക സഹകരണ പാൽ ഉത്‌പാദക ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി പാൽ മേളക്കെത്തുന്നവർക്ക് ചായയുടെ രുചി പകരും.

ഇതിനായി പ്രമുഖ ചായ-കാപ്പി ബ്രാൻഡായ ചായ് പോയിന്റുമായി കെ.എം.എഫ്. കരാറൊപ്പിട്ടു.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

ഇത്തവണ കുംഭമേളയിൽ ഒരു കോടി കപ്പ് ചായ വിൽക്കാനാണ് ചായ് പോയിന്റ് ലക്ഷ്യമിടുന്നത്.

ഒരു പരിപാടിക്ക് വിൽക്കുന്ന ഏറ്റവും കൂടുതൽ ചായ എന്ന നിലയിൽ ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാനാണ് ലക്ഷ്യം.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്‌റ്റോറുകളിൽ ‘നന്ദിനി’യുടെ പലഹാരങ്ങളും മിൽക്ക് ഷെയ്ക്കും ഉൾപ്പെടെയുള്ള മറ്റ് ഉത്‌പ ന്നങ്ങളും വിൽപ്പനക്ക് വെക്കുമെന്ന് കെ.എം.എഫ്. അറിയിച്ചു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

ഉത്തരേന്ത്യൻ മാർക്കറ്റിലേക്ക് കടന്നുകയറാനുള്ള നന്ദിനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കുംഭമേളയിൽ സാന്നിധ്യമുറപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
[masterslider id="10"]

Related posts