വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; ബിജെപി എംഎൽഎ യെ കയ്യേറ്റം ചെയ്തു 

ബെംഗളൂരു: സംസ്ഥാന നിയമസഭയില്‍ അസാധാരണമായ രംഗങ്ങള്‍.

വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തെ സഭയില്‍ കയറി കയ്യേറ്റം ചെയ്തതായി ആരോപണം.

സംസ്ഥാന നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെയാണ് സംഭവം.

ബിജെപി അംഗം സിടി രവിയെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതത്.

സംഭവത്തില്‍ ബിജെപി അംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സഭയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ ബിജെപി അംഗം സിടി രവി രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് ആക്ഷേപിച്ചിരുന്നു.

ഇതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ലൈംഗിക തൊഴിലാളിയെന്ന് സിടി രവി ആക്ഷേപിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

താന്‍ വനിതാമന്ത്രിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി അംഗം സിടി രവി പറഞ്ഞു.

  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!

സംഭവത്തില്‍ വലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

സത്രീകളോട് മോശമായി പെരുമാറിയെന്ന വകുപ്പുകള്‍ പ്രകാരം സിടി രവിക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.

50 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts