ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് പരക്കെ മഴ

ബെംഗളൂരു : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് തുടർച്ചയായുണ്ടായ ന്യൂനമർദത്തെത്തുടർന്ന് കർണാടകത്തിൽ രണ്ടാംദിവവസും പരക്കെ മഴ.

മഴ ശക്തമായതോടെ അഞ്ചുജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിപ്രഖ്യാപിച്ചിരുന്നു

മൈസൂരു, മാണ്ഡ്യ, കോലാർ, ചാമരാജ്, ചിക്കബല്ലാപുര ജില്ലകളിലെ കോളേജുകൾക്കും സ്കൂളുകൾക്കുമാണ് അവധിപ്രഖ്യാപിച്ചത്.

അതേസമയം, എവിടെയും കാര്യമായ നഷ്ടം റിപ്പോർട്ടുചെയ്തിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ തിങ്കളാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കുണ്ടായി.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

രണ്ടുദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണ, മധ്യ കർണാടകയിലും തീരദേശപ്രദേശങ്ങളിലും കന്നതമഴ മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച ഉഡുപ്പി, ദക്ഷിണകന്നഡ, മൈസൂരു, കുടക്, രാമനഗര, ചാമരാജനഗർ ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

തുമകൂരു, ചിക്കബെല്ലാപുര, കോലാർ ജില്ലകളിലെ പലയിടത്തും മിതമായ മഴയ്ക്കും ഉത്തരകന്നഡ ജില്ലയിലും ദക്ഷിണകർണാടകയിലെ മറ്റുജില്ലകളിലും നേരിയതോതിലോ മിതമായതോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

ചൊവ്വാഴ്ച തെക്കൻ കർണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts