സ്ക്രാച്ച് ജീൻസ് സുഹൃത്തുക്കൾ ചേർന്ന് തുന്നുന്ന വീഡിയോ വൈറൽ ആയതോടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: സുഹൃത്തുക്കളുടെ അതിരുവിട്ട കളിയാക്കലിലും അത് മൊബൈലില്‍ പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

ബെല്‍ത്തങ്ങടി പനകജെയിലെ ഷാഹില്‍ (21) ആണ് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച്‌ ഗുരുതരനിലയില്‍ ആശുപത്രിയിലുള്ളത്.

നഗരത്തിലേക്ക് സ്ക്രാച്ച്‌ ജീൻസ് ഇട്ട് ഇറങ്ങിയ ഷാഹിലിന്റെ ജീൻസിന്റെ കീറിയ ഭാഗം സുഹൃത്തുക്കള്‍ ചേർന്ന് ബലം പ്രയോഗിച്ച്‌ തുന്നുകയായിരുന്നു.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

ഒരാള്‍ ഷാഹിലിന്റെ കൈകള്‍ പിറകില്‍നിന്ന് പിടിച്ചുവെച്ചു.

മറ്റൊരാള്‍ ചാക്ക് തുന്നുന്ന സൂചിയും നൂലും ഉപയോഗിച്ച്‌ ജീൻസിന്റെ കീറിയ ഭാഗങ്ങള്‍ തുന്നി.

ഇത് മറ്റൊരു സുഹൃത്ത് മൈാബൈലില്‍ പകർത്തുകയും വിവരണങ്ങളോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതില്‍ മനംനൊന്ത് ഷാഹില്‍ വീട്ടില്‍ച്ചെന്ന് മുറിയില്‍വെച്ച്‌ വിഷം കഴിക്കുകയായിരുന്നു.

അസ്വാഭാവിക ശബ്ദം മുറിക്കുള്ളില്‍ നിന്ന് കേട്ടതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിഷം കഴിച്ച്‌ അവശനിലയില്‍ ഷാഹിലിനെ കണ്ടെത്തിയത്.

ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ ബെല്‍ത്തങ്ങടി പോലീസ് സുഹൃത്തുക്കളായ ഷബീർ, അനീഷ്, സലീം എന്നിവർക്കെതിരെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts