നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്‌ത കാറിനുള്ളിൽ വ്യവസായിയെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി.

ഹോട്ടൽ കൺസൾട്ടൻസി സർവീസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപിനെയാണ് (42) മരിച്ച നിലയിൽ കണ്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. ഡൽഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിനുള്ളിലായിരുന്നു മൃതദേഹം.

മുദ്ദിൻപാളയയ്‌ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്‌ത കാറിന് തീപ്പിടിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

ഉടൻ തന്നെ ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീയണച്ചു. പരിശോധനയിൽ കാറിനുള്ളിൽ പ്രദീപിന്റെ മൃതദേഹവും കണ്ടെത്തി.

പ്രദീപിനെ മറ്റെവിടെയോ വെച്ച് തീയിട്ട് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ കാറിന് തീയിട്ടതാകാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us