ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറി അഭിഷേകം 

ബെംഗളൂരു: ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറൽ.

പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്.

യുവതി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും തെറിവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ഒലയില്‍ ബുക്ക് ചെയ്ത പ്രകാരമാണ് പവൻ കുമാർ എത്തിയത്.

ഇതിനിടെ റാപ്പിഡോയില്‍ യുവതി മറ്റാെരാളെയും ബുക്ക് ചെയ്തിരുന്നുവെന്ന് പവൻ പറയുന്നു.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

ബുക്ക് ചെയ്തിട്ടില്ലെന്ന് പറയുന്ന യുവതി ഒല ആപ്പ് തുറന്ന് റേറ്റുകള്‍ നോക്കിയിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്.

എങ്കില്‍ ഫോണില്‍ അതൊന്ന് കാണിക്കാൻ പവൻകുമാർ ആവശ്യപ്പെട്ടു.

ഇവർ ഫോണില്‍ ഒല ആപ്പ് തുറന്ന് പരതിയെങ്കിലും പൊടുന്നനെ പാെട്ടിത്തെറിക്കുകയായിരുന്നു.

എനിക്ക് തെളിവ് നല്‍കാൻ സൗകര്യ‌മില്ലെന്നും നീ എന്ത് ചെയ്യുമെന്നും ആക്രോശിക്കുന്നുണ്ട്.

രണ്ടാമത്തെ ഓട്ടോറിക്ഷയില്‍ കയറിയിരുന്ന ശേഷമായിരുന്നു തർക്കം.

ഡ്രൈവറെ തെറിവിളിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറോട് വാഹനമെടുത്ത് പോകാൻ ആക്രോശിക്കുന്നതും കാണാം.

ഇതിനിടെ വീഡിയോ ചിത്രീകരിച്ച പവനെ ഇവർ ആക്രമിക്കാൻ ശ്രമിക്കുന്നതും കണ്ടു.

  ട്രെയിൻ ഭക്ഷണത്തിന് ഇനി 'ക്യു ആർ' സുരക്ഷ; ഗുണനിലവാരം ഉറപ്പാക്കാൻ റെയിൽവേയുടെ പുതിയ പരിഷ്കാരം

സംഭവത്തില്‍ ബെംഗളൂരു പോലീസും ഇടപെട്ടിട്ടുണ്ട്.

കോണ്‍ടാക്‌ട് നല്‍കാനും സ്ഥലം ഏതാണെന്ന് അറിയിക്കാനും പവനോട് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us