സെൽഫി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 10 വയസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി 

ബെംഗളൂരു: ജയദേവ ജംഗ്ഷനില്‍ സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതിയെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.

നേഹ ബിസ്വാള്‍ എന്ന യുവതിയാണ് ഇത് സംബന്ധിച്ച്‌ പരാതിയുമായി രംഗത്ത് എത്തിയത്.

അജ്ഞാതനായ ആണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിട്ടുണ്ട്.

യുവതി നടന്നു പോകുകയും സെല്‍ഫി വീഡിയോ എടുക്കുകയും ചെയ്യുന്നതിനിടെ സൈക്കിളില്‍ എത്തിയ പ്രായപൂർത്തിയാകാത്തയാള്‍ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

അതേസമയം , പ്രദേശത്തിൻ്റെ സുരക്ഷയെ ചോദ്യം ചെയ്ത് നേഹ “ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലേ?” എന്നും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു.

സുദ്ദെഗുണ്ടേപാളയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പോലീസ് അന്വേഷണം നടത്തി യുവതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts