അനധികൃതമായി കുടിയേറിത്താമസിച്ച 12 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു : ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിത്താമസിച്ച 12 പേരെ ശിവമോഗ പോലീസ് അറസ്റ്റുചെയ്തു.

ഇവരെ നെലമംഗല സൊണ്ടെക്കൊപ്പയിലെ തടങ്കൽപ്പാളയത്തിലേക്ക് മാറ്റി. എട്ടുപേർ ശിവമോഗയിലും നാലുപേർ തീർഥഹള്ളിയിലുമാണ് താമസിച്ചിരുന്നത്.

എല്ലാവർക്കും ബംഗ്ലാദേശ് പാസ്പോർട്ടുണ്ടായിരുന്നു നിർമാണമേഖലയുമായി ബന്ധപ്പെട്ട തൊഴിലെടുത്തുവരുകയായിരുന്നു ഇവർ.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

തൊഴിൽതേടിയാണ് ഇന്ത്യയിലെത്തിയതെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ മനസ്സിലായി.

ഇവർക്ക് തൊഴിലും താമസസൗകര്യവുമൊരുക്കിയ കരാറുകാരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.

ഇവർക്കൊപ്പം കൂടുതൽ ആളുകൾ ബംഗ്ലാദേശിൽനിന്ന് വന്നിട്ടുണ്ടെന്നും ഇവർ ഹാസനിലേക്കും ചിക്കമഗളൂരുവിലേക്കുമാണ് പോയിട്ടുള്ളതെന്നും പോലീസിന് വിവരംലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts