ബോംബ് ഭീഷണി; സുരക്ഷാ പരിശോധനയ്ക്ക് ശേഷം കൊച്ചി – ബെംഗളൂരു വിമാനം പുറപ്പെട്ടു 

ബെംഗളൂരു: ബോംബ് ഭീഷണിയെ തുടര്‍ന്ന്, കര്‍ശനമായ സുരക്ഷാ പരിശോധനയ്‌ക്കൊടുവില്‍ കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു.

കൊച്ചിയില്‍ നിന്നു ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയന്‍സ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്.

അലയന്‍സ് എയറിന്റെ എക്‌സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.

15 മണിക്കൂറിനിടെ 8 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts