മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തിയതായി കണക്കാക്കില്ലെന്ന് കോടതി 

ബെംഗളൂരു: മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിച്ച സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച്‌ രണ്ടുപേര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസ് ഹൈകോടതി റദ്ദാക്കി.

ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ സിംഗ്ള്‍ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്.

‘ജയ് ശ്രീറാം’ വിളിക്കുന്നത് ഒരു സമുദായത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ബഞ്ച് ചോദിച്ചു.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

പ്രതികള്‍ മതത്തെയോ മതവികാരത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

2023 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കർണാടകയിലെ കഡബയിലുള്ള മസ്ജിദിനുള്ളില്‍ രാത്രി 10.50ഓടെ കയറിയ പ്രതികള്‍ ജയ് ശ്രീറാം വിളിക്കുകയും ഭീഷണിയുയർത്തുകയും ചെയ്തു.

സംഭവത്തില്‍ കണ്ടാലറിയാത്ത രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഐ.പി.സി സെക്ഷൻ 295 എ- മതവികാരം വ്രണപ്പെടുത്തല്‍, സെക്ഷൻ 447- അതിക്രമിച്ചു കടക്കല്‍, സെക്ഷൻ 506- ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
[masterslider id="10"]

Related posts

Click Here to Follow Us