ബെംഗളൂരു: പുലർച്ചെ പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെടുത്തി മെട്രോ ട്രാക്കിൽ മരം വീണു.
രാവിലെ 6.15 ഓടെ പർപ്പിൾ മാർഗിലെ എസ്വി റോഡിനും ഇന്ദിരാ നഗറിനും ഇടയിൽ ട്രാക്കിൽ മരം വീണു.
ഇതേത്തുടർന്ന് മെട്രോ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. പിന്നീട് ബി.എം.ആർ.സി.എൽ അധികൃതരും ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് മെട്രോ ട്രെയിൻ ഓടാൻ സൗകര്യമൊരുക്കിയത്.
തടസ്സമുണ്ടായപ്പോൾ, പർപ്പിൾ ലൈനിൽ ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ്, എംജി റോഡ് മുതൽ ചള്ളഘട്ട് വരെ മാത്രമാണ് ട്രെയിനുകൾ സർവീസ് നടത്തിയത്.
തുടർന്ന് പർപ്പിൾ ലൈനിൽ രാവിലെ 8.05 മുതൽ ട്രെയിനുകൾ പതിവുപോലെ ഓടുമെന്ന് ബിഎംആർസിഎൽ സന്ദേശത്തിലൂടെ അറിയിച്ചു.
പുലർച്ചെ മെട്രോ സർവീസ് തടസ്സപ്പെട്ടതോടെ ഒട്ടേറെ യാത്രക്കാർ ദുരിതത്തിലായി. ഇന്ദിരാനഗർ, ബൈയപ്പനഹള്ളി ഭാഗത്തേക്ക് പോകുന്നവർ എം.ജി.റോഡിൽ ഇറങ്ങി ഓട്ടോ, ടാക്സി, മറ്റ് വാഹനങ്ങൾ എന്നിവയിലൂടെയാണ് യാത്ര ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.