ട്രെയിൻ യാത്രക്കിടെ ദമ്പതികളെ മയക്കി കിടത്തി വൻകവർച്ച 

പത്തനംതിട്ട: ട്രെയിനില്‍ മലയാളി ദമ്പതികളെ ബോധം കെടുത്തി മോഷണം.

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണു കവർച്ചക്കിരയായത്.

കൊല്ലം – വിശാഖപട്ടണം എക്സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഇവരുടെ സ്വർണം, മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവയുള്‍പ്പെടെ മോഷണം പോയിട്ടുണ്ട്.

  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി

ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്ത് വച്ചിരുന്ന ഫ്ലാസ്കിലാണ് മരുന്ന് കലര്‍ത്തിയത്.

ജോളാര്‍പ്പേട്ടയില്‍ ഇറങ്ങേണ്ടവര്‍ ഉറങ്ങിപ്പോയത് കാരണം കാട്പാടിയിലാണ് ഇറങ്ങിയത്. ദമ്പതികള്‍ കാട്പാടി പോലീസില്‍ പരാതി നല്‍കി.

ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.

ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. വെല്ലൂര്‍ സി.എം.സിയില്‍ ചികില്‍സയിലാണ് ദമ്പതികള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us