യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ

ബെംഗളൂരു: മാർത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്.

രാവിലെ 7 മുതൽ 11 വരെയും, വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ഗതാഗത നിയന്ത്രണം. ഈ സമയങ്ങളിൽ, കെഎൽഎം സർവീസ് റോഡിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് (ഒആർആർ) കുന്ദലഹള്ളി ഗേറ്റിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

ചെറുവാഹനങ്ങൾ ആകാശ് വിഹാർ ഹൗസിംഗിന് സമീപം യു-ടേൺ എടുത്ത് മാർത്തഹള്ളി പാലം വഴി കുന്ദലഹള്ളി ഗേറ്റിലേക്ക് പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.

ഭാരവാഹനങ്ങൾ തുളസി തിയേറ്റർ ജംഗ്ഷനിൽ യു ടേൺ എടുത്ത് അതേ വഴി തന്നെ പോകണം.

കാൽനടയാത്രക്കാർ വർത്തൂർ റോഡും ഓൾഡ് എയർപോർട്ട് റോഡും മുറിച്ചുകടക്കാൻ സ്കൈവാക്ക് ഉപയോഗിക്കേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts