ആവേശമായി മൈസൂരു ദസറ; എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച 1500 ഡ്രോണുകൾ ആകാശത്ത് വർണ വിസ്മയം തീർക്കും.

ബെംഗളൂരു : മൈസൂരു ദസറ ആസ്വദിക്കാൻ എത്തുന്നവർക്കായി ഒട്ടേറെ വിസ്മയക്കാഴ്ചകളാണ് കരുതിവെച്ചിട്ടുള്ളത്. ഇത്തവണ ആദ്യമായി ഡ്രോൺ ഷോ അരങ്ങേറും.

എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച 1500 ഡ്രോണുകൾ ആകാശത്ത് വർണ വിസ്മയം തീർക്കും. ബന്നിമണ്ഡപ് പരേഡ് മൈതാനത്ത് 6, 7, 11, 12 തീയതികളിൽ രാത്രി 8 മുതൽ 8.15 വരെയാണ് ഡ്രോൺ ഷോയുള്ളത്.

6, 7 തീയതികളിൽ പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച കൊട്ടാരപരിസരത്ത് നടന്ന രംഗോലി മത്സരവും കുട്ടികളുടെ ദസറയും ആവേശകരമായി.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

കുട്ടികളുടെ ദസറ മന്ത്രി എച്ച്.സി. മഹാദേവപ്പ ഉദ്ഘാടനംചെയ്തു. ചരിത്ര പൈതൃക സ്മാരകങ്ങളെ കുറിച്ചുള്ള അവബോധം ലക്ഷ്യമിട്ട് വിന്റേജ് കാർ, ബൈക്ക് റാലിയും നടന്നു.

ദൊഡ്ഡക്കരെ മൈതാനത്ത് ഭരണഘടനയുടെ ആമുഖം, ബുദ്ധൻ, ബസവണ്ണയുടെ അനുഭവ മണ്ഡപം, മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്ര, പഴയ പാർലമെന്റ് ഹൗസ്, കർണാടകയുടെ 50 വർഷം, വിധാൻ സൗധ എന്നിവയുടെ ദീപാലംകൃതമായ മാതൃകകൾ കാണാനാകും.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

ജയചാമരാജ വോഡയാർ സർക്കിളിലാണ് യക്ഷഗാന കലാകാരൻമാരുടെ ത്രിമാന ഇൻസ്റ്റലേഷനും കൃഷ്ണ രഥത്തിന്റെ മാതൃകയും ഒരുക്കിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts