ന്യൂഡൽഹി: പാർപ്പിട സമുച്ചയത്തിലെ 27-ാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു.
താഴേക്ക് വീഴുമ്പോൾ കെട്ടിടത്തിലെ 12-ാം നിലയിലെ ബാൽക്കണിയിൽ കുഞ്ഞ് തങ്ങിനിൽക്കുകയായിരുന്നു.
പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ട്. ബാൽക്കണിയിൽ കുടുങ്ങിയ കുഞ്ഞിനെ യുവാവ് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
സമീപത്തെ സർവോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്ക് 12.30 നും 1നും ഇടയിൽ പെൺകുട്ടിയുടെ മാതാവ് വീട്ടിൽ പാചകത്തിലേർപ്പെട്ടിരിക്കെയാണ് സംഭവം.
കളിക്കുന്നതിനിടെ പെൺകുട്ടി ബാൽക്കണിയിലേക്ക് പോകുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]