ഫ്രിഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ 

ബെംഗളൂരു: അപ്പാർട്മെന്റിലെ ഫ്രിഡ്ജില്‍ നിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചു.

മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശി മഹാലക്ഷ്മിയുടെ ശരീരഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്മെന്റില്‍നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

വിവാഹിതയായ മഹാലക്ഷ്മി, ഭർത്താവും മകളുമായി വേർപെട്ട് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.

  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;

അപ്പാർട്മെന്റില്‍ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മഹാലക്ഷ്മിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാർബർ ഷോപ്പിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാള്‍ മഹാലക്ഷ്മിയെ കാണാൻ അപ്പാർട്മെന്റില്‍ നിരന്തരം എത്തിയിരുന്നതായി മൊഴി ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us