നോളജ് ഹെൽത്ത് ഇനവേഷൻ റിസർച്ച് സിറ്റി നിർമാണോദ്ഘാടനം; നഗരത്തിൽ ഒരു ലക്ഷം തൊഴിലവസരം എത്തും

ബെംഗളൂരു : സംസ്ഥാനത്ത് 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നോളജ് ഹെൽത്ത് ഇനവേഷൻ റിസർച്ച് സിറ്റി (കെ.എച്ച്.ഐ.ആർ.-സിറ്റി)യുടെ നിർമാണോദ്ഘാടനം 26-ന് നടക്കും.

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 50 കിലോമീറ്റർ അകലെ ദൊഡ്ഡബല്ലാപുരയ്ക്കും ദോബാസ്‌പേട്ടിനും ഇടയിലാകും പദ്ധതി യാഥാർഥ്യമാക്കുക.

2,000-ത്തിലധികം ഏക്കർ സ്ഥലത്താകും ഇന്നൊവേറ്റീവ് സിറ്റി സ്ഥാപിക്കുക. ഇതിൽ ആദ്യഘട്ടത്തിൽ 500 ഏക്കറാണ് ഉപയോഗിക്കുക. സിങ്കപ്പൂരിലെ ബയോപോളിസ്, യു.എസിലെ റിസർച്ച് ട്രയാങ്കിൾ പാർക്ക് എന്നിവയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

വിധാൻസൗധയ്ക്കു മുന്നിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.

ഇന്ത്യയിലെയും വിദേശത്തെയും വ്യവസായ പ്രമുഖർ പങ്കെടുക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

40,000 കോടി രൂപയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിവഴി ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
[masterslider id="10"]

Related posts