ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി കേരളത്തിലെ ഈ ജില്ല

ഉത്രാട ദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളിൽ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് ഒന്നാമത്.ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് ഒന്നാമത്.

11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്.ഇരിങ്ങാലക്കുടയാണ് നാലാമത്.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇരിങ്ങാലക്കുടയില്‍ ഒരു കോടി 73 ആയിരത്തിലേറെ രൂപയുടെ മദ്യ വില്‍പ്പന നടന്നു.

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 99,40910 രൂപയുടെ വില്‍പ്പന നടന്നു. കഴിഞ്ഞ തവണ ഇവിടെ ഒരു കോടിയിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു.

പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള കുണ്ടറ ഔട്ട്‌ലെറ്റില്‍ 85 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടിയുടെ അധിക വരുമാനമുണ്ടായതായി ബെവ്‌കോ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts