കുഞ്ഞിനെ വരവേറ്റ് താര ദമ്പതികൾ

ഒന്നിച്ചുള്ള ജീവിത യാത്രയിലേക്ക് ആദ്യ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീർ സിംഗും.

താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞാണ് പിറന്നത്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യത്തെ കുറച്ച്‌ ചിത്രങ്ങളില്‍ നടി ജീൻസ് ധരിച്ച്‌ ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളില്‍, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഇതിന് പിന്നാലെ മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങള്‍ തങ്ങളുടെ ആഡംബര കാറില്‍ എത്തുന്നതും പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു.

ഇപ്പോഴിതാ ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന വാർത്തയാണ് പുറത്തെത്തുന്നത്.

കുഞ്ഞിന് ജന്മം നല്‍കുന്നതിനു മുന്നോടിയായി ദീപികയും രണ്‍വീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

ദീപിക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞ് ആരാധകർ ആശംസകളുമായി എത്തുന്നുണ്ട്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

എന്നാല്‍ മാതാപിതാക്കളായ കാര്യം താരങ്ങള്‍ ഇതുവരെയും ആരാധകരുമായി പങ്കു വെച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts