18 വയസുകാരൻ ഉൾപ്പെടെ നാല് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : വിജയപുരയിൽ ഉത്സവംകഴിഞ്ഞു മടങ്ങിയ നാലുപേർ ബൈക്കിടിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി മുദ്ദെബിഗൽ താലൂക്കിലെ കുന്ദോജി ഗ്രാമത്തിലാണ് അപകടം.

അനിൽ എം. ഖൈനൂർ (23), നിംഗരാജു ചൗഡി (22), കുമാർ പ്യാടി (18), മഹന്തപ്പ ബാഗേവാടി (24) എന്നിവരാണ് മരിച്ചത്.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

കുന്ദോജി ഗ്രാമത്തിലെ ഉത്സവംകഴിഞ്ഞ് ബൈക്കുകളിൽ വീട്ടിലേക്കുമടങ്ങുകയായിരുന്നു ഇവർ.

ബൈക്ക് നിർത്തി റോഡിന്റെ മറുവശത്തുപോയി വിശ്രമിച്ചശേഷം തിരികെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

മൂന്നുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുദ്ദെബിഹൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts