ടിപ്പർ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ചു

ബെംഗളൂരു : ചിക്കബല്ലാപുരയിലെ ചിന്താമണിയിൽ ടിപ്പർലോറി റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഹോട്ടലിലെ കാഷ്യർ ശിവാനന്ദ (62), പാചകക്കാരൻ ശാന്തകുമാർ (53) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്രീനിവാസ് ബാബു, മുരളി എന്നിവർ ചിന്താമണി ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ചിന്താമണി-ശ്രീനിവാസപുര റോഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ചിന്താമണിയിൽനിന്ന് കോലാറിലേക്ക് പോകുകയായിരുന്ന ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു.

ഹോട്ടലിന്റെ ഭിത്തിയും മേൽക്കൂരയും തകർന്നു. അപകടമുണ്ടായയുടൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്നവർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിന്താമണി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts