നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 100 സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകളായി

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 100 സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകളായി.

ഇതിൽ 72 എണ്ണം ആഭ്യന്തര ഡെസ്റ്റിനേഷനും 28 എണ്ണം അന്താരാഷ്ട്ര ഡെസ്റ്റിനേഷനുമാണ്. ഇൻഡിഗോയുടെ ജബൽപുരിലേക്കുള്ള സർവീസാണ് കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന് അവസാനം ആരംഭിച്ച സർവീസ്.

ദക്ഷിണേന്ത്യയിലേക്കും മധ്യ ഇന്ത്യയിലേക്കും സ്വാഭാവിക കവാടമാകാനുള്ള ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സത്യകി രഘുനാഥ് പറഞ്ഞു.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

വിമാനത്താവളം തുടങ്ങി ആദ്യവർഷത്തെ 90 ലക്ഷം യാത്രക്കാരിൽനിന്ന് ഇപ്പോൾ നാലു കോടി യാത്രക്കാരായെന്നും രണ്ടു ടെർമിനലുകളായെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts