ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ചെറുവിമാനം നഗരത്തിൽ പറന്നുയർന്നു

ബെംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർവിമാനം വിജയകരമായി പറത്തിയതായി നിർമാതാക്കളായ ഡിഫൻസ് ആൻഡ് എയ്‌റോസ്പെയ്‌സ് കമ്പനിയായ ഫ്ലൈയിങ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്പെയ്‌സ് അറിയിച്ചു.

‘എഫ്.ഡബ്ല്യൂ.ഡി.-200 ബി’ എന്നാണ് ആളില്ലാ ചെറുവിമാനത്തിന്റെ പേര്.

ഒപ്റ്റിക്കൽ നിരീക്ഷണ പേലോഡുകളും വ്യോമാക്രമണ ആയുധങ്ങളും വിമാനത്തിനു വഹിക്കാനാകും.

  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!

വിലകൂടിയ ആളില്ലാ ബോംബർവിമാനങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ കൂടുതൽ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും.

പ്രതിരോധമേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് തദ്ദേശീയമായി നിർമിച്ച ആളില്ലാവിമാനമെന്ന് ഫ്ലൈയിങ് വെഡ്ജ് ഡിഫൻസ് സ്ഥാപകൻ സുഹാസ് തേജസ്‌കണ്ഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us