ആംബുലൻസിന് വഴികൊടുക്കാൻ കാർ വെട്ടിച്ചു; ഫ്ലൈ ഓവറിൽ ഡിവൈഡറിൽ ഇടിച്ച് അപകടം 

ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം.

ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്.

രോഗിയുമായി എത്തിയ ആംബുലൻസിന് സൈഡ് കൊടുക്കാനായി വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്‍റെ കൈവരിയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഫ്ലൈ ഓവറില്‍ ഇടത് വശം ചേർന്ന് വരികയായിരുന്ന കാർ.

പിന്നില്‍ നിന്നും സൈറണ്‍ മുഴക്കി അമിത വേഗതിയിലെത്തിയ ആംബുലൻസിന് സൈഡ് നല്‍കാനായി കാർ ഡ്രൈവർ ഇടത്തേക്ക് വെട്ടിക്കുന്നത് വീഡിയോയില്‍ കാണാം.

ആംബുലൻസ് കാറിനെ തൊട്ടുരുമ്മിയാണ് കടന്ന് പോയത്.

നിയന്ത്രണംവിട്ട വാഹനം ഫ്ലൈഓവറിന്‍റെ ഡിവൈഡറിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.

ഡിവൈഡർ തകർത്ത് കാർ താഴേക്ക് പതിക്കാഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കാറിലുള്ളവരെ മറ്റൊരു ആംബുലൻസ് വിളിച്ച്‌ ആശുപത്രിയിലെത്തിച്ചു.

കാർ യാത്രികർക്ക് പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

അപകടത്തെതുടർന്ന് ഫ്ലൈ ഓവറില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

പോലീസ് എത്തിയാണ് ഫ്ലൈ ഓവറില്‍ നിർത്തിയിട്ട് കാഴ്ചക്കാരായവരെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts