നാഗസാന്ദ്ര-മാധവാര പാത സെപ്റ്റംബറിൽ തന്നെ; സിഗ്നലിങ് പരിശോധന തുടങ്ങി

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ (തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്കു നീട്ടിയ പാതയിലെ സിഗ്നലിങ് പരിശോധന ആരംഭിച്ചു.

സിഗ്നലിങ് പരിശോധന വിജയകരമായി പൂർത്തിയായാൽ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമപരിശോധന നടക്കും.

ഇതിനുശേഷം സെപ്റ്റംബറിൽ ഈ പാതയിൽ സർവീസ് തുടങ്ങാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

സെപ്റ്റംബർ രണ്ടാമത്തെ ആഴ്ച പരിശോധനയ്ക്കായി മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറെ ക്ഷണിക്കാനാണ് ആലോചിക്കുന്നത്.

3.7 കിലോമീറ്ററാണ് പാതയുടെ നീളം. മഞ്ജുനാഥ്‌നഗർ, ചിക്കബിദരകല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ. 198 കോടിരൂപ ചെലവിലാണ് പാത നിർമിച്ചത്.

ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കുനീട്ടുന്നതാണ് പുതിയ പാത.

മെട്രോ പാത മാധവാരയിലേക്കുനീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ സെന്ററിലേക്കുപോകുന്നവർക്കും മെട്രോ പാത പ്രയോജനപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts