“ഹി‍ഡൻ ട്രൂത്–ദി ഇൻസൈഡ് സ്റ്റോറി ഓഫ് രാജാരവിവർമ” പ്രകാശനം ചെയ്തു.

ബെംഗളൂരു : രാജാ രവിവർമയെക്കുറിച്ച് കൊച്ചുമകളും ചിത്രകാരിയുമായ രുക്മിണി വർമ എഴുതിയ പുസ്തകം ‘ഹി‍ഡൻ ട്രൂത്–ദി ഇൻസൈഡ് സ്റ്റോറി ഓഫ് രാജാരവിവർമ’ പ്രകാശനം ചെയ്തു. രവിവർമയുടെ 171–ാം ജൻമദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായിക പാർവതി മേനോൻ, രുക്മിണി വർമയുടെ മകൻ വേണുഗോപാൽ വർമ, കൊച്ചുമകൾ ഗൗരി വർമ, കർണാടക മുൻ‌ ഡിജിപി ജീജാ മാധവൻ ഹരിസിങ് തുടങ്ങിയവർ പങ്കെടുത്തു.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

ലോകം കണ്ട മഹാനായ ചിത്രകാരനെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത കഥകളാണ് പുസ്തകത്തിലുള്ളത്. മുത്തശ്ശിയും തിരുവിതാംകൂറിലെ അവസാന മഹാറാണിയുമായ സേതുലക്ഷ്മിബായിയിൽ നിന്നു രാജാ രവിവർമയെക്കുറിച്ച് താനറിഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകമെന്നു രുക്മിണി വർമ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts