60 കാരന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 16 ഇഞ്ച് വലുപ്പമുള്ള ചുരങ്ങ

ഭോപ്പാൽ: കടുത്ത വയറുവേദനയുമായെത്തിയ 60 കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 16 ഇഞ്ച് വലിപ്പമുള്ള ചുരങ്ങ.

ഇതെങ്ങനെയാണ് ഇദ്ദേഹത്തിന്റെ വയറ്റിലെത്തിയത് എന്നത് ഡോക്ടർമാരെ അമ്പരപ്പിച്ചിരിക്കുകയാണ്.

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന്റെ വൻകുടലിന്റെ അറ്റത്തായിരുന്നു ചുരങ്ങ കുടുങ്ങിക്കിടന്നിരുന്നത്.

കർഷകനാണ് ഇദ്ദേഹം. വയറുവേദനയുടെ കാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർ എക്സ്റെ എടുത്തു നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ചുരങ്ങ വിഴുങ്ങിയതിനെ കുറിച്ച്‌ ഇയാള്‍ ഡോക്ടർമാരോട് വ്യക്തത വരുത്തിയിട്ടുമില്ല.

പ്രാഥമിക പരിശോധനക്ക് ശേഷം വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരങ്ങ പുറത്തെടുത്തത്.

ശസ്ത്രക്രിയക്കു ശേഷം ഇദ്ദേഹം പൂർണ സുഖം പ്രാപിക്കുകയും ചെയ്തു. അബദ്ധത്തിലാകാം ചുരങ്ങ വയറ്റിലെത്തിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. മനോജ് ചൗധരി പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ കൃത്യമായി മനസിലാക്കാൻ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts