മതം മാറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: ബെല്ലാരി ജില്ലയിലെ സിരഗുപ്പയില്‍ മന്ത്രാലയ തീർത്ഥാടനത്തിന് പോവുകയായിരുന്ന ഭക്തരെ മതം മാറ്റാൻ ശ്രമം.

കർണാടക- ആന്ധ്ര അതിർത്തിയിലെ തീർത്ഥാടന കേന്ദ്രമാണ് മന്ത്രാലയ.

കാവിക്കൊടിയുമായി നടന്നുനീങ്ങിയ ഭക്തരെ വഴിയില്‍ തടഞ്ഞുനിർത്തി മതം മാറ്റാനായിരുന്നു ശ്രമം.

സംഭവവുമായി ബന്ധപ്പെട്ട് തെക്കലകോട്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും, ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.

  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി

44കാരനായ ഹുസൈൻ ബാഷ എന്നയാളാണ് പിടിയിലായത്.

സായി ബാബ(24)എന്നയാളാണ് ഇനി പിടിയിലാകാനുള്ളത്.

ഈ മാസം 18നായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതികള്‍ തീർത്ഥാടകരെ തടഞ്ഞുനിർത്തി മതം മാറ്റാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

സിരുഗുപ്പ ദേശീയപാതയിലൂടെ മന്ത്രാലയയിലേക്ക് പോവുകയായിരുന്ന മൂന്ന് തീർത്ഥാടകരെയാണ് പ്രതികള്‍ തടഞ്ഞുനിർത്തിയത്.

ശേഷം ഇവർ തങ്ങളോട് ഇസ്ലാം മതത്തെ പുകഴ്‌ത്തി സംസാരിക്കാൻ തുടങ്ങിയതായും തീർത്ഥാടകരില്‍ ഒരാളായ ഗാദിലിംഗപ്പെ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us