1500 കി.മീ ദൂരമുള്ള സർവീസുമായി കർണാടക ആർടിസി 

ബെംഗളൂരു: 1500 കിലോമീറ്റർ ദൂരമുള്ള ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി.

ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സർവീസ് നടത്തുക.

കർണാടക ആർ.ടി.സി.യുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസായിരിക്കും ഇത്.

നിലവില്‍ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിർദി സർവീസുകളാണ് (1000 കിലോമീറ്റർ) ഏറ്റവും ദൈർഘ്യമുള്ളത്.

യൂറോപ്യൻ മാതൃകയിലുള്ള എ.സി. സ്ലീപ്പർ ബസുകളാണ് പുതിയ സർവീസുകള്‍ക്ക് അയക്കുകയെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവീസുകള്‍ കടന്നു പോകുക.

ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സർവീസുകള്‍ ആരംഭിക്കുക.

രണ്ട് റൂട്ടിലേക്കും രണ്ട് ബസുകള്‍ വീതമാണ് അനുവദിക്കുക.

ഇരുവശങ്ങളിലേക്കും ഓരോന്നു വീതം ഓടിക്കാനാണിത്.

ഏകദേശം 28 മണിക്കൂറായിരിക്കും യാത്രാസമയം.

2500 രൂപ ടിക്കറ്റ് നിരക്കായി ഈടാക്കാനാണ് ആലോചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts