ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ഫോണ്‍ ചാർജിംഗിന് ഇടുമ്പോള്‍ വൈദ്യുത ഷോക്കേറ്റ 24-കാരനായ വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം.

ബിദാറില്‍ നിന്നുള്ള ശ്രീനിവാസാണ് മരിച്ചത്.

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു.

പെയിംഗ് ഗസ്റ്റായി താമസിക്കുന്ന ശ്രീനിവാസ് ഫോണ്‍ ചാർജിംഗിന് പ്ലഗ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വൈദ്യുത ഷോക്കേല്‍ക്കുന്നത്.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ഈ സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന.

ഈ സമയം ശ്രീനിവാസിന്റെ സുഹൃത്തുക്കള്‍ മുറിയിലുണ്ടായിരുന്നു.

ഉടനെ ഇവർ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ബസവേശ്വര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചാർജർ പോലീസ് പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts